2010, ജൂൺ 7, തിങ്കളാഴ്‌ച

രുചിഭേദം

കോരികയിൽ
ജീവിതമെടുത്ത് നുണഞ്ഞപ്പോൾ
നെറ്റിചുളിഞ്ഞു
മുഖം വിളർത്തു
മൃതമായ നാക്കിൻ തുമ്പിൽ
എരിവും പുളിയും തികട്ടി വന്നു

നിറഭേദമാർന്ന
വികാര നൗകയിൽ
മധുരത്തിൻ മിഥ്യയിലാണ്ടപ്പോൾ
രുചിഭേദം മറന്നിരുന്നു

പിന്നീട്
ഉമിനീരു വറ്റി
നാക്കുറഞ്ഞപ്പോൾ
തിരിച്ചറിഞ്ഞു
കൈപ്പാണതിനെന്ന്