2010, ജൂൺ 7, തിങ്കളാഴ്‌ച

രുചിഭേദം

കോരികയിൽ
ജീവിതമെടുത്ത് നുണഞ്ഞപ്പോൾ
നെറ്റിചുളിഞ്ഞു
മുഖം വിളർത്തു
മൃതമായ നാക്കിൻ തുമ്പിൽ
എരിവും പുളിയും തികട്ടി വന്നു

നിറഭേദമാർന്ന
വികാര നൗകയിൽ
മധുരത്തിൻ മിഥ്യയിലാണ്ടപ്പോൾ
രുചിഭേദം മറന്നിരുന്നു

പിന്നീട്
ഉമിനീരു വറ്റി
നാക്കുറഞ്ഞപ്പോൾ
തിരിച്ചറിഞ്ഞു
കൈപ്പാണതിനെന്ന്

7 അഭിപ്രായങ്ങൾ:

  1. കവിതയും ബ്ലോഗും സന്ദര്‍ശിച്ചു.മനോഹരമായ കവിതകള്‍ ഞങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഞങ്ങളുടെ വിലാസം : schoolvidyarangam@gmail.com

    blog : www.schoolvidyarangam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. വാ, ജീവിതത്തെ കോരിയെടുത്ത് രുചിച്ചു നോക്കി അനുഭവം കവിതയായി.
    സുന്ദരമായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. കൈക്കുമ്പിളിൽ കോരിക്കുടിക്കുന്ന ജീവിതവും അതിന്റെ ചവർപ്പും പണ്ടേ വിഷയമായതാണ്. എന്നാൽ ആദ്യത്തെ വിഭ്രമവും പിന്നീടുള്ള തിരിച്ചറിവും വ്യത്യസ്തമാക്കുന്നുണ്ട് കുറച്ചെങ്കിലും.
    അഭിവാദ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ