2016, നവംബർ 10, വ്യാഴാഴ്‌ച

നഷ്ടം

കുടമറച്ച്
ഉമ്മവെച്ചുമ്മവെച്ച്
വഴിത്താരകൾ..
മലകൾ, തലയിൽ
തീപൂട്ടിത്തുടങ്ങുന്നതേ
ഉണ്ടായിരുന്നുള്ളൂ..
വെയിലുരുകിയൊലിച്ച
പാർക്കിലെ ബെഞ്ചുകൾ..
തളിർത്തുപൂത്തു
തണൽവിരിച്ച
ബൊഗൈൻവില്ലയുടെ
ചോട്ടിലിരുന്ന്
ഐസ്ക്രീം തണുപ്പിൽ
പുഞ്ചിരിച്ചു കൊണ്ടാണു
നീയെന്നെ
ഇഷ്ടമെന്നും
പിരിയില്ലെന്നും പറഞ്ഞത്.

നീയതൊക്കെ മറന്നുകാണും..
പക്ഷേ,

ഞാനിപ്പോഴും;
ആ വെയിൽക്കാലങ്ങളുടെ
ഓർമ്മകളിൽ,
കണ്ണീരുപ്പു പുരട്ടി
നഷ്ടപ്രണയത്തെ
ചുട്ടെടുക്കുന്ന തിരക്കിലാണ്....😢

10 അഭിപ്രായങ്ങൾ:

 1. നഷ്ട പ്രണയം... നല്ല എഴുത്ത്.
  നല്ല വരികൾ.
  ഇഷ്ടായിട്ടോ....

  മറുപടിഇല്ലാതാക്കൂ
 2. ഭൂതം പിടികൂടിയാൽ ഇങ്ങനെയാ... വർത്തമാനത്തിലും ഭൂതത്തിൽ ജീവിക്കുന്നവർ... വിഡ്ഢികൾ ....

  കുഞ്ഞു കഥ കൊള്ളാം
  ആശംസകൾ ....

  മറുപടിഇല്ലാതാക്കൂ
 3. നഷ്ടപ്രണയം. വരികൾ കൊള്ളാം. ഇത് കഥയോ കവിതയോ എന്ന് മനസ്സിലായില്ല.

  മറുപടിഇല്ലാതാക്കൂ
 4. കവിത എന്ന് ലേബലൊട്ടിച്ചാൽ കവിത. കഥ എന്നാക്കിയാലോ കഥ. ഇത് കുറച്ചു കൂടി പോളിഷ് ചെയ്ത് വായിക്കുമ്പോൾ മനസ്സിൽ ചൊല്ലാൻ തോന്നുന്ന വിധത്തിൽ ആക്കിയെങ്കിൽ നന്നായിരുന്നു. ഇത്തരം ഓർമ്മകൾ രചനകളുടെ ഒരു സ്ഥിരം വിഷയം ആണ്, അപ്പോൾ അതിനൊരു വ്യത്യസ്തത കൊടുക്കേണ്ടത് എഴുതുന്ന രീതി,ശൈലി ഒക്കെക്കൊണ്ടാണ്.

  മറുപടിഇല്ലാതാക്കൂ
  മറുപടികൾ
  1. അഭിപ്രായം സ്വീകരിക്കുന്നു. ശ്രമിക്കാം..

   ഇല്ലാതാക്കൂ
 5. വാട്സപ്‌ കവിതയുടെ ചേലിൽ ഒരു കുഞ്ഞുകവിത.ബിബിൻ സർ പറഞ്ഞതിന്റെ അടിയിൽ ഒപ്പും സീലും വെക്കുന്നു.

  മറുപടിഇല്ലാതാക്കൂ