2010, ജൂൺ 7, തിങ്കളാഴ്‌ച

രുചിഭേദം

കോരികയിൽ
ജീവിതമെടുത്ത് നുണഞ്ഞപ്പോൾ
നെറ്റിചുളിഞ്ഞു
മുഖം വിളർത്തു
മൃതമായ നാക്കിൻ തുമ്പിൽ
എരിവും പുളിയും തികട്ടി വന്നു

നിറഭേദമാർന്ന
വികാര നൗകയിൽ
മധുരത്തിൻ മിഥ്യയിലാണ്ടപ്പോൾ
രുചിഭേദം മറന്നിരുന്നു

പിന്നീട്
ഉമിനീരു വറ്റി
നാക്കുറഞ്ഞപ്പോൾ
തിരിച്ചറിഞ്ഞു
കൈപ്പാണതിനെന്ന്

7 അഭിപ്രായങ്ങൾ:

  1. കവിതയും ബ്ലോഗും സന്ദര്‍ശിച്ചു.മനോഹരമായ കവിതകള്‍ ഞങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ അയചു തരുമെന്ന് പ്രതീക്ഷിക്കുന്നു.
    ഞങ്ങളുടെ വിലാസം : schoolvidyarangam@gmail.com

    blog : www.schoolvidyarangam.blogspot.com

    മറുപടിഇല്ലാതാക്കൂ
  2. വാ, ജീവിതത്തെ കോരിയെടുത്ത് രുചിച്ചു നോക്കി അനുഭവം കവിതയായി.
    സുന്ദരമായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
  3. നന്നായിരിക്കുന്നു ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  4. കൈക്കുമ്പിളിൽ കോരിക്കുടിക്കുന്ന ജീവിതവും അതിന്റെ ചവർപ്പും പണ്ടേ വിഷയമായതാണ്. എന്നാൽ ആദ്യത്തെ വിഭ്രമവും പിന്നീടുള്ള തിരിച്ചറിവും വ്യത്യസ്തമാക്കുന്നുണ്ട് കുറച്ചെങ്കിലും.
    അഭിവാദ്യങ്ങൾ

    മറുപടിഇല്ലാതാക്കൂ